സെക്കന്തരാബാദില്‍ തീപിടുത്തം; രണ്ട് സ്ത്രീകളടക്കം ഏഴ് പേര്‍ മരിച്ചു

തെലങ്കാനയിലെ സെക്കന്തരാബാദിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് മരണം. നിരവധിപേര്‍ക്ക് പൊള്ളലേറ്റു. ഇവരെ സെക്കന്തരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇലക്ട്രിക് ബൈക്ക് ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട്‌സെര്‍ക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉണ്ട്.

ഇലക്ട്രിക് ബൈക്ക് ഷോറൂമിന്റെ മുകളിലെ ലോഡ്ജില്‍ താമസിച്ചിരുന്നവര്‍ അടക്കമാണ് മരിച്ചത്. തീപിടിത്തത്തിനെ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ച 9 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.