ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ തീപിടിത്തം; നിയന്ത്രണവിധേയമാക്കി

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ആശുപത്രിയുടെ പി.സിബ്ലോക്കിൽ (രണ്ടാം നില) ഇന്ന് വൈകുന്നേരം തീപിടിത്തം ഉണ്ടായി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകുന്നേരം 4.50 ഓടെയാണ്, തീപിടുത്തം ഉണ്ടായതായി ഡൽഹി അഗ്നിശമന സേനക്ക് കോൾ ലഭിക്കുന്നത്.

തീപിടിത്തം ഇപ്പോൾ നിയന്ത്രണത്തിലാക്കി, തണുപ്പിക്കൽ പ്രക്രിയ നടക്കുന്നു. അടിയന്തിര ബ്ലോക്കിന് സമീപമുള്ള തീപിടിത്തം ഉണ്ടായ പി.സി ബ്ലോക്കിൽ രോഗികളില്ല, പ്രധാനമായും ഡോക്ടർമാരുടെ മുറികളാണ് ഇവിടെ ഉള്ളത്.

ആശുപത്രി സമുച്ചയത്തിലെ മറ്റൊരു കെട്ടിടത്തിലുള്ള കാർഡിയോ ന്യൂറോ സെന്ററിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) ആണ് മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Read more

എമർജൻസി ലാബ്, സൂപ്പർസ്പെഷ്യാലിറ്റി ഒപിഡി വാർഡ്, എബി1 വാർഡ് എന്നിവ അടച്ചുപൂട്ടി ആശുപത്രിയിലെ ഉദ്യോഗസ്ഥർ രോഗികളെ മാറ്റികൊണ്ടിരിക്കുകയാണ്.