വാടകവീട്ടില്‍ മോദിയുടെ ചിത്രം തൂക്കി ആരാധകന്‍; മാറ്റിയില്ലെങ്കില്‍ പുറത്താക്കുമെന്ന് വീട്ടുടമ

വാടക വീട്ടില്‍ വെച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ എടുത്ത് മാറ്റാന്‍ വീട്ടുടമ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. വാടകക്കാരനായ പിര്‍ഗലി നിവാസി യൂസഫാണ് പൊലീസില്‍ പരാതി നല്‍കിയത്.

കടുത്ത മോദി ആരാധകനാണ് യൂസഫ്. മോദിയുടെ ആശങ്ങള്‍ തനിക്ക് വളരെ ഇഷ്ടമായിരുന്നെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ഫോട്ടോ വാടക വീട്ടില്‍ വെച്ചിരുന്നു. പക്ഷേ വീട്ടുടമകളായിരുന്ന യാക്കൂബ് മന്‍സൂരിക്കും സുല്‍ത്താന്‍ മന്‍സൂരിക്കും മോദിയുടെ ഛായാ ചിത്രം വീട്ടില്‍ വെച്ചിരുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല.

Read more

ഫോട്ടോ എടുത്ത് മാറ്റണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടുവെന്നും മാറ്റിയില്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യൂസഫ് പറഞ്ഞു. ഭീഷണിയെ തുടര്‍ന്ന് ഇയാള്‍ കമ്മീഷ്ണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുടമകളുടെ പ്രവൃത്തി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നാണ് അഡീഷണല്‍ ഡിസിപി മനീഷ പതക് സോണി പ്രതികരിച്ചു.