പെട്രോളിന്റെയും ഡീസിലന്റെയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം

പെട്രോളിന്റെയും ഡീസിലന്റെയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളയം മന്ത്രാലയം കേന്ദ്രധനമന്ത്രിക്ക് നിവേദനം നല്‍കി. നികുതി കുറവ് ബജറ്റില്‍ പരിഗണിക്കണമെന്നാണ് ആവശ്യം.മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍.

ഇന്ധനവിലയില്‍ ദിവസേന മാറ്റമുണ്ടാകുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ന് കൊച്ചിയില്‍ പെ്‌ട്രോളിനു ലിറ്ററിന് 74. 95 രൂപയും ഡീസലിനു ലിറ്ററിന് 67.32 രൂപയുമാണ് വില. ഡിസംബര്‍ 15 മുതലുള്ള ഒറ്റമാസത്തില്‍ പെട്രോളിനു കൂടിയത് രണ്ടു രൂപയിലേറെയാണ്. ഡീസലിന് എട്ടുമാസം കൊണ്ടുകൂടിയത് എട്ടുരൂപയും. ഡീസല്‍ വില ഉയര്‍ന്നതോടെ നിത്യോപയോഗവസ്തുക്കളുടെ വിലകുതിക്കുകയാണ്.വാഹനക്കൂലിയും കൂടിയിട്ടുണ്ട്.

പെട്രോളിന്റെയും ഡീസിലന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുന്നതിനു അനുകൂല തീരുമാനമുണ്ടായാല്‍ ജനത്തിനു അത് ആശ്വാസമായി മാറും