സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

2024-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശർമ്മയെ നായകനാക്കി 15 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് താരങ്ങളെ റിസർവ് താരങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസൺ, ഋഷഭ് പന്ത് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റർമാർ. സീനിയർ താരം കെഎൽ രാഹുലിന് ടീമിൽ ഇടംലഭിച്ചില്ല. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.

ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ കുറെ താരങ്ങൾ ടീമിൽ ഇടം പിടിച്ചെങ്കിലും രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം നടത്തിയ സന്ദീപ് ശർമ്മയ്ക്ക് ഇടം കിട്ടാത്തത് നിരാശ ഉണ്ടാക്കി. ബുംറക്ക് ശേഷം ഈ ലീഗിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ പേസറായിരുന്നു സന്ദീപ്. അതിനാൽ താരം ടീമിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ താരത്തെ ഒഴിവാക്കുക ആയിരുന്നു.

വെസ്റ്റ് ഇൻഡീസ് അമേരിക്ക രാജ്യങ്ങളിൽ നടക്കുന്ന ലോകകപ്പിൽ സ്ലോ ബോളുകൾ നന്നായി എറിയാൻ പറ്റുന്ന സന്ദീപിന് പറ്റിയ ട്രാക്ക് ആയിരുന്നു, അവിടെയാണ് സിറാജിനെയും അർഷ്ദീപ് സിംഗ് എന്നിവരെ ബുംറക്ക് ഒപ്പം ആക്രമണം നയിക്കാൻ നിയോഗിച്ചിരിക്കുന്നത്.

ഇന്ത്യൻ ടീം: രോഹിത് ശർമ്മ (സി), ഹാർദിക് പാണ്ഡ്യ (വിസി), യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (WK), സഞ്ജു സാംസൺ (WK), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ , അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസർവ്: ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, അവേഷ് ഖാൻ.