നെഹ്റുവിനെ നിന്ന് ഒഴിവാക്കിയത് സാങ്കേതിക പിഴവ്; വിശദീകരണവുമായി ഐസിഎച്ച്ആർ

സ്വാതന്ത്ര്യ ദിനാഘോഷ പോസ്റ്ററിൽ നിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിയ സംഭവം വിവാദമായതോടെ വിശദീകണവുമായി ഇന്ത്യൻ കൗൺസിൽ ഓഫ്​ ഹിസ്​റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ).

ആസാദികാ അമൃത്​ മഹോത്സവ്​ എന്ന പേരിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ പോസ്റ്ററിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ജവഹർലാൽ നെഹ്​റുവിനെ ഒഴിവാക്കിയത് സാങ്കേതിക പിഴവാണെന്ന് ഐ.സി.എച്ച്.ആർ വ്യക്തമാക്കി.

ആസാദികാ അമൃത്​ മഹോത്സവിന്റെ ഭാ​ഗമായി തയ്യാറാക്കിയവയിൽ നെഹ്റുവിന്റെ ചിത്രമുളള പോസ്റ്ററുമുണ്ട്. ഒരു പോസ്റ്റര്‍ മാത്രം വെബ്സൈറ്റില്‍ വന്നത് സാങ്കേതിക തകരാറാണെന്നാണ് വിശദീകരണം.

പ്രധാനപ്പെട്ട എട്ടു നേതാക്കളിൽ മഹാത്മാഗാന്ധി, ബി.ആർ.അംബേദ്​കർ എന്നിവർക്കൊപ്പം ഹിന്ദുത്വ രാഷ്​ട്രീയത്തിന്‍റെ താത്വികാചാര്യൻ വി.ഡി സവർക്കറും ഉൾപ്പെട്ടിരുന്നു. പോസ്റ്ററിൽ നിന്നും നെഹ്‌റുവിനെ ഒഴിവാക്കി സവർക്കറെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധമാണുയർന്നത്.