എല്ലാ വീട്ടിലും ആർഎസ്എസ് പ്രവർത്തകൻ ഉണ്ടാവണം; നിർദ്ദേശവുമായി മോഹൻ ഭാ​ഗവത്

രാജ്യത്ത് എല്ലാ വീടുകളിലും ഒരു ആർ.എസ്.എസ് പ്രവർത്തകൻ എങ്കിലും ഉണ്ടാവണമെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാ​ഗവത്.

2025ൽ ആർ.എസ്.എസ് സംഘടനയുടെ നൂറാം വാർഷികം ആഘോഷിക്കുന്നതിന് മുന്നോടിയായി ലക്ഷ്യത്തിലെത്തിചേരാനാണ് മോഹൻ ഭാ​ഗവത് നിർദ്ദേശം നൽകിയത്.

എല്ലാ ​ഗ്രമങ്ങളിലും ശാഖകൾ വിപുലീകരിക്കണമെന്നും നാല് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ വീടുകളിലും ഒരു സ്വയം സേവകൻ ഉണ്ടാവുന്നതിനായി കഠിനാധ്വാനം ചെയ്യണമെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു.

Read more

ജാർഖണ്ഡിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ വേളയിലാണ് പ്രവർത്തകർക്ക് ഭാ​ഗവത് പുതിയ നിർദ്ദേശം നൽകിയത്. സംഘടനയുടെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാ​ഗമായി ജാർഖണ്ഡിലെയും ബീഹാറിലെയും മുതിർന്ന നേതാക്കളുമായി അദ്ദഹേം കൂടിക്കാഴ്ച നടത്തി