'എന്താ വെറൈറ്റി അല്ലേ', പ്രിയങ്ക ഗാന്ധിയെ പൂക്കളില്ലാത്ത ബൊക്ക നൽകി സ്വീകരിച്ച് കോൺഗ്രസ് പ്രവർത്തകൻ; വീഡിയോ വൈറൽ

ഇൻഡോറിൽ എത്തിയ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിക്ക് പൂക്കളില്ലാത്ത ബൊക്ക നൽകി കോൺ​ഗ്രസ് പ്രവർത്തകൻ. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇൻഡോറിൽ എത്തിയപ്പോഴായിരുന്നു സംഭവം.

വേദിയിൽ പ്രിയങ്കയെ അഭിവാദ്യം ചെയ്ത് നൽകിയ ബൊക്കയിലാണ് പൂക്കളില്ലാതിരുന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി. കോൺ​ഗ്രസ് പ്രവർത്തകൻ നൽകിയ ബൊക്ക കണ്ട് ചിരിച്ചുകൊണ്ട് എന്താ ഇതെന്നും ബൊക്കയിൽ പൂക്കളില്ലെന്നും പ്രിയങ്ക​ഗാന്ധി തന്നെ പറയുന്നത് വീഡിയോയിൽ കാണാം.

പൂക്കൾ കൊഴിഞ്ഞുപോയെന്ന് പ്രവർത്തകൻ മറുപടി പറയുന്നതും വീഡിയോയിലുണ്ട്. അതേസമയം, കോൺ​ഗ്രസിനെതിരെ ബിജെപി സാമൂഹ്യ മാധ്യമങ്ങളിൽ ഇതും പ്രചാരണ ആയുധമാക്കിയിട്ടുണ്ട്.