140 ദിവസത്തെ ഏറ്റവും കൂടിയ വര്‍ദ്ധന; കോവിഡ് ഇന്ത്യയില്‍ വീണ്ടും വ്യാപിക്കുന്നു; 7,605 പേര്‍ കൊറോണ പോസിറ്റീവ്

ഇന്ത്യയില്‍ കോവിഡ് വീണ്ടും വ്യാപനം. ഇന്നലെ 1300 പേര്‍ കൂടിയാണ് രോഗബാധിതരായത്. ഇതോടെ പോസിറ്റീവായ രോഗികളുടെ എണ്ണം 7,605 ആയി. കഴിഞ്ഞ 140 ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. 89,078 കോവിഡ് ടെസ്റ്റുകള്‍ കഴിഞ്ഞ ദിവസം നടന്നു. പോസിറ്റിവിറ്റി നിരക്ക് 1.46%. മഹാരാഷ്ട്രയില്‍ 5 മാസത്തെ ഇടവേളയ്ക്കു ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ബുധനാഴ്ച 300 കടന്നു.

ഈ മാസം ഒന്നിന് 32 മാത്രമായിരുന്നു പ്രതിദിന കോവിഡ് കണക്ക്. ഈ മാസം മാത്രം സംസ്ഥാനത്ത് 10 പേര്‍ മരിച്ചു. 26 പേര്‍ ചികിത്സയിലാണ്.

Read more

കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിരുന്നു. പ്രാദേശിക വ്യാപനമാണ് കേസുകളുടെ വര്‍ധനവിന് കാരണമെന്ന് കത്തില്‍ സൂചിപ്പിച്ചു.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.