രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത് 66,732 പേർക്ക്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71,20,539 ആയി ഉയര്‍ന്നു.

നിലവില്‍ രാജ്യത്ത് 8,61,853 പേരാണ് ചികില്‍സയിലുള്ളത്. 61,49,536 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച് 816 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം  1,09,150 ആയി വര്‍ദ്ധിച്ചു.

ഇന്നലെ വരെ രാജ്യത്ത്  8,78,72,093 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 9,94,851 സാമ്പിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു.