കോവിഡ് -19: ചൈനീസ് പ്രസിഡന്റിന് എതിരെ ബിഹാറിലെ കോടതിയിൽ പരാതി

കൊറോണ വൈറസ് പ്രചരിപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ്ങിനും ഇന്ത്യയുടെ ചൈന അംബാസഡർ സൺ വീഡോങ്ങിനുമെതിരെ തിങ്കളാഴ്ച ബിഹാറിലെ  മുസാഫർപൂർ കോടതിയിൽ പരാതി.

ഏപ്രിൽ 11- ന് കോടതി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) മുമ്പാകെ വാദം കേൾക്കും.

കൊറോണ വൈറസ് പ്രചരിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇരുവരും നടത്തിയതെന്ന് അഭിഭാഷകൻ സുധീർ കുമാർ ഓജ സമർപ്പിച്ച പരാതിയിൽ പറയുന്നു.

17 വിദേശ പൗരന്മാർ ഉൾപ്പെടെ 110 കൊറോണ വൈറസ് കേസുകൾ ഇന്ത്യയിലുടനീളം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിലെ വുഹാൻ നഗരത്തിൽ ആരംഭിച്ച കൊറോണ വൈറസ് ഇതുവരെ നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും 1,30,000 ത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കൊറോണ വൈറസിനെ ലോകം മുഴുവൻ വ്യാപിച്ച  ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു.