അമിത് ഷായെ നീക്കണം; രാജ്യധർമ്മം സംരക്ഷിക്കാൻ രാഷ്ട്രപതി അധികാരം ഉപയോഗിക്കണം: അഭ്യർത്ഥനയുമായി കോൺഗ്രസ്

ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ അമിത് ഷായെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും നീക്കണം എന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടു. 34 ജീവനുകളെങ്കിലും നഷ്ടപ്പെട്ട കലാപത്തിന്റെ നിശ്ശബ്ദ കാണികളായിരുന്നു കേന്ദ്ര സർക്കാരും അരവിന്ദ് കെജ്‌രിവാളിന്റെ സർക്കാരും എന്ന് പാർട്ടി പ്രതിനിധി സംഘത്തോടൊപ്പം രാഷ്ട്രപതിയെ സന്ദർശിച്ച ശേഷം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.

രാജ്യധർമ്മം സംരക്ഷിക്കാൻ തന്റെ അധികാരം ഉപയോഗിക്കാൻ ഞങ്ങൾ രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു, 200 ഓളം പേർക്ക് പരിക്കേറ്റ അക്രമത്തെ അപലപിച്ച് മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് പറഞ്ഞു.

വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെയ്ക്കണം എന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

“ഈ സർക്കാരിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി പ്രവർത്തിക്കാനും സർക്കാരിനെ അതിന്റെ ഭരണഘടനാ കടമയെയും രാജ്യധർമ്മത്തിന്റെ തൂണുകളെ ഓർമ്മപ്പെടുത്തുന്നതിന്, ബഹുമാനപെട്ട രാഷ്ട്രപതി നിങ്ങൾക്ക് ഇന്ത്യൻ ഭരണഘടന പ്രകാരം സാദ്ധ്യമായ ഏറ്റവും ഉയർന്ന ഉത്തരവാദിത്വം നൽകിയിരിക്കുന്നു.ഇത് ഏത് നീതിപൂർവകമായ സർക്കാരും പാലിക്കേണ്ടതാണ്, ” കോൺഗ്രസ് രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.