മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ എംപി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയിൽ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി തള്ളി. ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടപെടുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഹർജിയായി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി. ജസ്റ്റിസ് പി.കെ. മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
മനു അഭിഷേക് സിങ്വിയാണ് മീനാക്ഷിക്ക് വേണ്ടി ഹാജരായത്. സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ച സാഹചര്യമാണ് നിലവിലുള്ളതെന്നും അത്തരമൊരു സാഹചര്യം നിലനിൽക്കെ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ ഇടപെട്ട മുൻകാല കേസുകളും ഇല്ല. അതിനാൽ നിലവില്‍ ഇടപെടുന്നില്ലെന്നും ഈ കേസിൽ കോടതി നടത്തിയിരിക്കുന്ന നിരീക്ഷണങ്ങൾ തെരഞ്ഞെടുപ്പ് ഹർജിയെ ബാധിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Read more
അടുത്ത നടപടി എന്തെന്ന് പാർട്ടി കൂടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് മീനാക്ഷി നടരാജൻ പറഞ്ഞു. താൻ ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കില്ലെന്നും കുറഞ്ഞത് സുപ്രീംകോടതി ഒരു വിധി പ്രസ്താവിച്ചല്ലോയെന്നും അവർ പറഞ്ഞു. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ കോംപ്രമൈസ് ചെയ്തുവെന്നും ഇവർ ആരോപിച്ചു.







