പിഎം ശ്രീ പദ്ധതിക്ക് എൽഡിഎഫ് സർക്കാർ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. പിഎംശ്രീ ഒപ്പിട്ടതിന് പിന്നാലെ കേന്ദ്രസർക്കാർ നൽകിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പറയുന്നു. പിഎം ശ്രീയിൽ സ്കൂളുകളുടെ പട്ടിക കേരളം നൽകിയാലേ ഫണ്ട് അനുവദിക്കാനാവൂവെന്നും വിദ്യാഭ്യാസ മന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു.
എൽഡിഎഫ് സർക്കാർ കേന്ദ്ര ഫണ്ട് വാങ്ങിയെന്ന യുഡിഎഫ് സർക്കാരിന്റെ വാദം തെറ്റെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്ത് വന്നത്. പിഎം ശ്രീ പദ്ധതിക്ക് ഇടത് സർക്കാർ ഫണ്ട വാങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഫണ്ട് വാങ്ങിയില്ലെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കേരളവുമായുള്ള കരാർ റദ്ദക്കാതെ പുതിയ സർക്കാരിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ.
Read more
ഒക്ടോബർ 16നാണ് പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പു വച്ചത്. പിന്നാലെ 99.27 കോടി രൂപ കേരളത്തിന് കേന്ദ്രം കേന്ദ്രം നൽകി. ഈ തുകയെ കുറിച്ചായിരുന്നു തർക്കം നിലനിന്നിരുന്നത്. എന്നാൽ പിഎം ശ്രീ പദ്ധതിക്ക് കേരളത്തിന് ഫണ്ട് നൽകണമെങ്കിൽ ഇതിനുള്ള നടപടികൾ കേരളം പൂർത്തിയാക്കണമെന്നും അതുണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ ഡാഷ് ബോർഡിൽ വ്യക്തമാണ്. അതേസമയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പരിഗണിക്കും.







