ജാതി സെന്‍സസ് ,ആരോഗ്യ ഇന്‍ഷ്വറന്‍സ്, 500 രൂപക്ക് ഗ്യാസ് ; വാഗ്ദാന പെരുമഴയോടെ രാജസ്ഥാനിൽ കോൺഗ്രസ് പ്രകടനപത്രിക

നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന രാജസ്ഥാനിൽ ആകർഷകമായ വാഗ്ദാനങ്ങളോടെ പ്രകടന പത്രിക പുറത്തുവിട്ടിരിക്കുകയാണ് കോൺഗ്രസ്. അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന ഉറപ്പും,.25 ലക്ഷം രൂപയുടെ ചിരഞ്ജീവി ആരോഗ്യ ഇന്‍ഷ്വറന്‍സ്, 500 രൂപക്ക് ഗ്യാസ് സിലിണ്ടര്‍. തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.

കുടുംബത്തിലെ മുതിര്‍ന്ന വനിതക്ക് പതിനായിരം രൂപ വാര്‍ഷിക സഹായമടക്കം നേരത്തെ പ്രഖ്യാപിച്ച 7 ഗ്യാരന്‍റികളും പ്രകടനപത്രികയില്‍ ഇടം നേടി. പഞ്ചായത്ത് നിയമനങ്ങള്‍ക്ക് പ്രത്യേക റിക്രൂട്ട്മെന്‍റ് ,സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് താങ്ങുവില ഉറപ്പാക്കാന്‍ പ്രത്യേക നിയമം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

Read more

അതേ സമയം രാജസ്ഥാൻ കോൺഗ്രസിൽ തമ്മിലടി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് എന്നതും ഏറെ ശ്രദ്ദേയമായ കാര്യമാണ്. മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് പ്രധാന പ്രശ്നം.രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്.