കര്‍ണാടകയില്‍ മലയാളിയായ കോണ്‍ഗ്രസ് എം.എല്‍.എ, എന്‍. എ ഹാരിസിന് സ്‌ഫോടനത്തില്‍ പരിക്ക്

കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ എന്‍.എ ഹാരിസിന് സ്‌ഫോടനത്തില്‍ പരിക്കേറ്റു. ശാന്തിനഗറില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തു തിരിച്ചുപോകാനിരിക്കെ അജ്ഞാതവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു

എം.എല്‍.എയുടെ കൂടെയുണ്ടായിരുന്ന അഞ്ചു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലിനു പരിക്കേറ്റ എന്‍.എ ഹാരിസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമല്ല.

Read more

തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. മലയാളിയായ എന്‍.എ ഹാരിസ് ബംഗളുരുവിലെ ശാന്തിനഗര്‍ മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. പിതാവിനെതിരെ നടന്നത് ആസൂത്രിത നീക്കമെന്ന് മകന്‍ മുഹമ്മദ് നാലപ്പാട്ട് ആരോപിച്ചു.