പാകിസ്ഥാന്‍ അതിര്‍ത്തികടന്ന് വ്യോമാക്രമണം നടത്താന്‍ ശ്രമിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിമാര്‍ ആദ്യമായി ലോകത്തെ അഭിസംബോധന ചെയ്യും. ഇന്ത്യയെ ആക്രമിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പതിരോധ മന്ത്രാലയം വാര്‍ത്ത സമ്മേളനം വിളിച്ചിരിക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമാണ് ലോകത്തെ അഭിസംബോധന ചെയ്യുക.
രാവിലെ പത്തോടെ വാര്‍ത്താ സമ്മേളനമുണ്ടാകും. നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കാന്‍ സാധ്യതയുണ്ട്. ആദ്യം പുലര്‍ച്ചെ 5:45 ന് ആയിരുന്നു വാര്‍ത്താ സമ്മേളനം നടത്താനിരുന്നത്. പിന്നീട് വാര്‍ത്താ സമ്മേളനത്തിന്റെ സമയം മാറ്റുകയായിരുന്നു. ഇതുവരെ സൈനിക ഉദ്യോഗസ്ഥരായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണം നടത്തിയത്. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയും പാക്കിസ്ഥാന്‍ ആക്രമണം കടുപ്പിച്ചതോടെയാണ് കേന്ദ്രമന്ത്രിമാര്‍ ആദ്യമായി മാധ്യമങ്ങളെ കാണുന്നത്.
പാകിസ്താനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ വ്യോമാക്രമണം ഇന്ത്യ അഴിച്ചുവിട്ടിട്ടുണ്ട്. പാക് തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോര്‍, കറാച്ചി, പെഷവാര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യ മിസൈല്‍ വര്‍ഷിച്ചത്. നാവികസേനയുടെ ഐഎന്‍എസ് വിക്രാന്തും രാത്രിയോടെ തിരിച്ചടിയില്‍ പങ്കാളിയായി.
പാക് ഭീകരത്താവളങ്ങള്‍ തകര്‍ത്ത സിന്ദൂര്‍ ഓപ്പറേഷന്റെ തുടര്‍ച്ചയായി പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യയുടെ പ്രഹരം. ഇതോടെ പാകിസ്താനിലെ പ്രധാനനഗരങ്ങള്‍ ഇരുട്ടിലായി.
Read more
പാക് പ്രകോപനം വീണ്ടും ഉണ്ടായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ വൈകീട്ട് ഉന്നതതലയോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്തസേനാമേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി, പ്രതിരോധസെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവര്‍ പങ്കെടുത്തു.