വിനേഷ് ഫോഗാട്ടിനെതിരേ മത്സരിക്കുക ക്യാപ്റ്റൻ യോഗേഷ് ബൈരാഗി; ഹരിയാനയിൽ രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടു. 21 സ്ഥാനാർത്ഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ഗുസ്‌തി താരം വിനേഷ് ഫോഗട്ടിനെതിരേ മത്സരിക്കുക ബിജെപി യുവനേതാവ് ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ്.

ജുലാനയിലാണ് ഇരുവരും തമ്മിൽ മത്സരിക്കുക. വിനേഷ് ഫോഗാട്ടിനെതിരെ മത്സരിക്കുന്ന ഭാരതീയ ജനതാ യുവ മോർച്ചയുടെ ഉപാധ്യക്ഷനും ബിജെപി ഹരിയാന കായിക വകുപ്പിൻ്റെ കൺവീനറുമാണ് യോഗേഷ് ബൈരാഗി. അതേസമയം സിറ്റിങ് എംഎൽഎമാരിൽ പലരേയും ഒഴിവാക്കിക്കൊണ്ടുള്ള രണ്ടാം ഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്.

ഗനൗറിലെ എംഎൽഎ നിർമൽ റാണിയ്ക്ക് പരം ദേവേന്ദ്ര കൗശിക്കിനാണ് അവസരം നൽകിയിരിക്കുന്നത്. റായിൽ നിന്നുള്ള സിറ്റിങ് എംഎൽഎയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ മോഹൻ ലാൽ ബധോലിയെ ഒഴിവാക്കി കൃഷ്ണ‌ ഗെഹ്ലാവതിനാണ് അവസരം നൽകിയിരിക്കുന്നത്. അതേസമയം പട്ടൗടിയിൽ നിന്നുള്ള സിറ്റിങ് എംഎൽഎ സത്യപ്രകാശ്, ബദ്കലിൽ നിന്നുള്ള എംഎൽഎ സീമാ ത്രിക എന്നിവരേയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read more