രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ജി.എസി.ടിയിൽ സെസ് ചുമത്താനൊരുങ്ങി കേന്ദ്രം

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ വ്യക്തമാക്കിയതിന് പിന്നാലെ ജി.എസ്.ടിയിൽ സെസ് ചുമത്താൻ കേന്ദ്രസർക്കാർ തീരുമാനം.

അഞ്ച് ശതമാനത്തിന് മുകളിലുള്ള ജി.എസ്.ടി വരുമാനത്തിൽ ദുരന്തനിവാരണ സെസ് ചുമത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. അടുത്ത ജി.എസ്.ടി കൗൺസിലിൽ വിഷയം ചർച്ച ചെയ്തേക്കും.

നടപ്പുസാമ്പത്തിക വർഷം രാജ്യത്തെ ആഭ്യന്തര വളർച്ചാനിരക്ക് നെഗറ്റീവിലേക്ക് കൂപ്പുകുത്തുമെന്ന് ആർബിഐ ഗവർണർ വ്യക്തമാക്കിയിരുന്നു.
ആഭ്യന്തര ഉത്‌പാദന വളർച്ചാനിരക്ക് രണ്ട് ശതമാനം ആയിരിക്കുമെന്ന കേന്ദ്ര സർക്കാർ കണക്കുകളെ തള്ളുന്നതാണ് ആർബിഐ ഗവർണറുടെ പ്രസ്‌താവന.

ആഭ്യന്തര വളർച്ചാനിരക്ക് നെഗറ്റീവിലേക്ക് പോകാനുള്ള സാദ്ധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് ആർബിഐ ഗവർണർ പറഞ്ഞത്. കാർഷിക-ഉത്‌പാദന മേഖലകളിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.