കശ്മീരില്‍ ജവാന്മാര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; ആറ് മരണം

ജമ്മു കശ്മീരില്‍ ഐ ടി ബി പി ജവാന്മാര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു. ആറ് ജവാന്മാര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജവാന്മാരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

ചന്ദന്‍വാരിയില്‍ നിന്ന് പഹല്‍ഗാമിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 37 ജവാന്മാരും രണ്ട് ജമ്മു കശ്മീര്‍ പൊലീസുമാണ് ബസിലുണ്ടായിരുന്നത്. അമര്‍നാഥ് യാത്ര ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പെട്ടത്.

ബ്രേക്കിന് തകരാര്‍ സംഭവിച്ചതാണ് ബസ് മറിയാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. അമര്‍നാഥ് യാത്രയുടെ സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. വാഹനം 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.