സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംവിധാനം കൊണ്ടുവരുന്നു

സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതിനെതിരായ ഒരു കൂട്ടം ഹര്‍ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ പരിഗണിക്കുന്നതിനിടെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘കോടതിയുടെ ഉത്തരവ് പ്രകാരം ഞങ്ങള്‍ പരിശോധിച്ചു. ഭേദഗതി കൊണ്ടുവരും, എന്നാല്‍ അത് എപ്പോഴാണെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. ഇത് വരാനിരിക്കുന്ന കാര്യങ്ങളിലുള്ള മാറ്റമായിരിക്കും. നിലവിലുള്ള കേസുകളെ ഇത് ബാധിക്കില്ല, നിലവിലുള്ള കേസുകള്‍ ഇപ്പോഴുള്ള നിയമത്തിന്റെ പരിധിയില്‍ വരും’ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ നിലവിലുള്ള സംവിധാനം ഉപയോഗിച്ച് പരാതികളും സോഷ്യല്‍ മീഡിയയിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതും എന്തുകൊണ്ട് കൈകാര്യം ചെയ്യുന്നില്ലെന്ന് കോടതി ചോദിച്ചു. ഏതൊരു കേസും ഉണ്ടാക്കുന്ന ആഘാതത്തെക്കിറിച്ച് മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു.