വിവാദ എം.എൽ.എ ഗോപാൽ കന്ദയിൽ നിന്ന് ബി.ജെ.പി പിന്തുണ സ്വീകരിക്കില്ലെന്ന് രവിശങ്കർ പ്രസാദ്

പുതിയ ഹരിയാന സർക്കാർ രൂപീകരിക്കുന്നതിന് വിവാദ എം‌എൽ‌എ ഗോപാൽ കന്ദയുടെ പിന്തുണയെ ബിജെപി ആശ്രയിക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

90 അംഗ ഹരിയാന നിയമസഭയിൽ സർക്കാർ രൂപീകരിക്കുന്നതിന് 46 സീറ്റുകളുടെ ഭൂരിപക്ഷം മറികടക്കാൻ സഹായിക്കുന്നതിന് ഏഴ് സ്വതന്ത്രരെ കൂടാതെ ഹരിയാന ലോഖിത് പാർട്ടി എം‌എൽ‌എ ഗോപാൽ കന്ദയെ ബിജെപി ആശ്രയിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിനെതിരെ പ്രതിപക്ഷത്തിൽ നിന്നും പാർട്ടിക്കുള്ളിൽ നിന്നും പോലും വിമർശനം ഉണ്ടായി. “ബി.ജെ.പി അതിന്റെ ധാർമ്മിക അടിത്തറ മറക്കരുത്” എന്ന് നേതാവ് ഉമാ ഭാരതിയുമായി പ്രസ്താവിച്ചിരുന്നു.

കന്ദയുടെ പിന്തുണ ബിജെപി സ്വീകരിക്കുകയില്ല എന്നത് വ്യക്തമാക്കുന്നതായി രവിശങ്കർ പ്രസാദ് ചണ്ഡിഗഡിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദുഷ്യന്ത് ചൗതാലയുടെ ജനനായക് ജനത പാർട്ടിയുമായി (ജെജെപി) ചേർന്ന് സർക്കാർ രൂപീകരിക്കാൻ ധാരണയായതിനെ തുടർന്നായിരുന്നു ഇത്. ജെജെപിയുടെ 10 എം‌എൽ‌എമാരുടെ പിന്തുണ ലഭിച്ചതിനെ തുടർന്ന് ഗോപാൽ കന്ദയുടെയോ, മറ്റ് സ്വതന്ത്ര എം.എൽ.എ മാരുടെയോ പിന്തുണ ബി.ജെ.പിക്ക് ആവശ്യമില്ലെന്ന സാഹചര്യമാണുള്ളത്.

ബലാത്സംഗ കുറ്റം (2014 ൽ കുറ്റവിമുക്തനായി), ആത്മഹത്യ, ക്രിമിനൽ ഗൂഡാലോചന, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയ ഗോപാൽ കന്ദയുടെ പിന്തുണ സർക്കാർ രൂപീകരിക്കാൻ തേടിയതാണ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയത്.