എംപിമാരെ കൂറുമാറ്റാൻ 20 കോടിവരെ ബിജെപി ചിലവഴിച്ചതായി വിവരമുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. എംപിമാരെ വിലയ്ക്കുവാങ്ങാം, ജനങ്ങളെ വിലയ്ക്കുവാങ്ങാൻ സാധിക്കില്ല എന്നും അഭിഷേക് ബാനർജി പറഞ്ഞു. ടിഎംസി എംപിമാർ എല്ലാവരും സുദർശൻ റെഡ്ഡിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിഎംസിയുടെ ആരോപണത്തിന് പിന്നാലെ വിമർശനവുമായി ബിജെപി രംഗത്തെത്തി. വ്യാജ ആരോപണങ്ങളുന്നയിക്കുന്നതിൽ പ്രതിപക്ഷം മത്സരിക്കുകയാണ് സ്വന്തം എംപിമാരെ കുറിച്ചാണ് അസംബന്ധം വിളിച്ചു പറയുന്നതെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു. സ്വന്തം എംപിമാരെ വിലയ്ക്കു വാങ്ങാമെന്നാണ് അഭിഷേക് പറയുന്നതെന്നും ഷെഹ്സാദ് പരിഹസിച്ചു.
Read more
അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യ സ്ഥാനാർത്ഥിക്ക് ചോർന്ന 15 വോട്ടുകൾ കണ്ടെത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. 452 വോട്ടുകൾ നേടിയാണ് തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ അദ്ദേഹം വിജയിച്ചത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 315 എംപിമാർ വോട്ട് ചെയ്തുവെന്നാണ് ഇന്ത്യ സഖ്യം അവകാശപ്പെട്ടത്.







