ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി, തിരഞ്ഞെടുപ്പ് കമ്മീഷന് നി‌ർദേശം

ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. പന്ത്രണ്ടാമത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവിട്ടു. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. ആധാർ ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിൻറെതാണ് ഉത്തരവ്. ആധാർ ഔദ്യോഗിക രേഖകളിൽ ഒന്നാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ ആധാർ പൗരത്വ രേഖയായി പരിഗണിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു. ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

എന്നാൽ ആധാർ ഔദ്യോഗിക രേഖകളിൽ ഒന്നാണെന്നും ഈ രാജ്യത്തെ യഥാർത്ഥ പൗരന്മാർക്ക് വോട്ട് ചെയ്യാൻ അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു. വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ പൗരത്വം അവകാശപ്പെടുന്നവർക്ക് വോട്ടവകാശം ഇല്ല എന്നും സുപ്രിംകോടതി വ്യക്തമാക്കി.

Read more