ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം; നാല് ആഴ്ച ഡൽഹിയിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശം

ഡൽഹിയിലെ ജമാ മസ്ജിദിൽ പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ മാസം പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു ജാമ്യം അനുവദിച്ചു. നാല് ആഴ്ച ഡൽഹിയിൽ നിന്ന് മാറിനിൽക്കാൻ ചന്ദ്രശേഖർ ആസാദിനോട് കോടതി ആവശ്യപ്പെട്ടു.

ഈ കാലയളവിൽ എല്ലാ ശനിയാഴ്ചയും അദ്ദേഹം ഉത്തർപ്രദേശിലെ സഹാറൻപൂരിൽ പൊലീസിന് മുന്നിൽ ഹാജരാകണം.

ആസാദിനെതിരായ ആരോപണത്തിൽ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഇന്നലെ ഡൽഹി കോടതി പൊലീസിനെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു.

“പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്,” പാർലമെന്റിനുള്ളിൽ ആളുകൾ പറയേണ്ട കാര്യങ്ങൾ പറയാത്തതിനാൽ ആണ് ആളുകൾ തെരുവിലിറങ്ങിയത് കോടതി പറഞ്ഞു.

Read more

“നിങ്ങൾ ജമാ മസ്ജിദ് പാകിസ്ഥാനാണെന്ന മട്ടിലാണ് പെരുമാറുന്നത്. അത് പാകിസ്ഥാനാണെങ്കിലും നിങ്ങൾക്ക് അവിടെ പോയി പ്രതിഷേധിക്കാം. പാകിസ്ഥാൻ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു.” ജഡ്ജി പറഞ്ഞു.