അസം ഖാൻ ലോക്സഭയിൽ മാപ്പു പറഞ്ഞു

ലോക്‌സഭയുടെ ചെയറിൽ സഭാനടപടികൾ നിയന്ത്രിച്ചു കൊണ്ടിരുന്ന രാമദേവിക്കെതിരെ  നടത്തിയ പരാമർശത്തിൽ അസം ഖാൻ മാപ്പു പറഞ്ഞു. ഇന്ന് രാവിലെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് സ്പീക്കർ ഓം ബിർളയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് അസം ഖാൻ ലോക്സഭയിൽ മാപ്പു പറഞ്ഞത്.

അസംഖാന്റെ പരാമര്‍ശം സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും രമാദേവി പറഞ്ഞു. അസംഖാന്‍ അശ്ലീല പരാമര്‍ശം നടത്തിയ സമയത്ത് താനായിരുന്നു സഭ നിയന്ത്രിച്ചിരുന്നത്. എല്ലാ അംഗങ്ങളെയും താന്‍ ഒരു പോലെയാണ് കാണുന്നത്. അദ്ദേഹത്തോട് എം.പിമാരെ നോക്കി സംസാരിക്കാതെ ചെയറിനെ നോക്കി സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒരിക്കലും ആവര്‍ത്തിക്കാനാവാത്ത വാക്കുകളാണ് അദ്ദേഹം പറഞ്ഞതെന്നും രമാദേവി വ്യക്തമാക്കി.

നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോഴാണ് എനിക്ക് സംസാരിക്കാന്‍ തോന്നുന്നതെന്നായിരുന്നായിരുന്നു അസം ഖാന്‍ പറഞ്ഞത്. മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെ അസം ഖാന്‍ നടത്തിയ പരാമര്‍ശം. ഇതോടെ ലോക്‌സഭയില്‍ വലിയ ബഹളത്തിന് വഴിവെച്ചു. തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള വിഷയത്തില്‍ ഇടപെടുകയും അസം ഖാനോട് മാപ്പു പറയാന്‍ ആവശ്യപ്പെടുകയുമായിരുന്നു.