ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും; ഹാജരാകുന്നത് മുകുൾ റോത്തഗി

 

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലഹരിമരുന്ന് കടത്തുകേസിൽ ഒക്ടോബർ 8 മുതൽ ജയിലിൽ കഴിയുന്ന 23 കാരനായ ആര്യൻ ഖാന് രണ്ട് തവണ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു.

മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് ആര്യൻ ഖാനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരാകുന്നത്.

അന്വേഷണത്തിന് നേതൃത്വം നൽകുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ കേസിലെ ഒരു സാക്ഷി 8 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു.

എന്നാൽ കുറ്റമറ്റ സർവീസ് റെക്കോഡ് ചൂണ്ടിക്കാട്ടി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനെ പിന്തുണച്ചു. കേസിലെ സാക്ഷിയായ പ്രഭാകർ സെയ്‌ലിന്റെ കൈക്കൂലി ആരോപണത്തെ തുടർന്ന് സെയിൽ കൂറുമാറിയെന്ന് ഏജൻസി പറഞ്ഞിരുന്നു.