എഫ്.പി.ഒ റദ്ദാക്കല്‍; അദാനിക്ക് ഇന്ന് നിര്‍ണായക ദിനം

എല്ലാ ഓഹരികളും നഷ്ടത്തില്‍ കൂപ്പുകുത്തിയ അദാനിക്ക് ഇന്നത്തെ വിപണി നിര്‍ണായകമാണ്. അദാനി എന്റര്‍പ്രൈസസും അംബുജ സിമന്റ്‌സും എന്‍ഡിടിവിയടക്കമുള്ള ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റെക്കോര്‍ഡ് വേഗത്തില്‍ വിറ്റു പോയ എഫ്പിഒ അദാനി ഗ്രൂപ്പ് റദ്ദാക്കിയതോടുകൂടി ഇന്നും അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് നഷ്ടം നേരിടാനാണ് സാധ്യത.

നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിച്ച അദാനി ഗ്രൂപ്പിന്റെ 20,000 കോടിയുടെ എഫ്പിഒയാണ് ഗ്രൂപ്പ് റദ്ദാക്കിയത്. ബജറ്റ് ദിനമായ ഇന്നലെ ഓഹരിവിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് നാടകീയ നടപടി.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില വലിയ തോതില്‍ മാറിമറിയുന്ന സാഹചര്യത്തില്‍ എഫ്പിഒയുമായി മുന്നോട്ടുപോകുന്നതു ധാര്‍മികമായി ശരിയല്ലെന്ന് ബോര്‍ഡിനു ബോധ്യപ്പെട്ടുവെന്നാണു വാര്‍ത്തക്കുറിപ്പില്‍ പറയുന്നത്. എഫ്പിഒയില്‍ നിക്ഷേപിച്ചവരുടെയും തുക ബ്ലോക്ക് ചെയ്തവരുടെയും പണം തിരികെനല്‍കും. എഫ്പിഒ ഉപേക്ഷിക്കാനുള്ള തീരുമാനം നിലവിലെ പദ്ധതികളെയോ ഭാവിപരിപാടികളെയോ ബാധിക്കില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

വരും ദിവസങ്ങളിലും അവസ്ഥ തുടരാനാണ് സാധ്യത, ്. ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തലും പിന്നാലെ ക്രെഡിറ്റ് സ്യൂസ് അദാനി ബോണ്ട് വാങ്ങല്‍ നിര്‍ത്തുകയും ചെയ്തിരുന്നു, കൂടാതെ സെബി അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ ഇടപെടലുകള്‍ അന്വേഷിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു, ഓഹരി മൂല്യം കൂപ്പുകുത്തിയ നിലക്ക് വായ്പ അനുവദിച്ച ബാങ്കുകള്‍ സമ്മര്‍ദവുമായി രംഗത്ത് വരാനും സാധ്യതയുണ്ട്.

Read more

ഓഹരി വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും വില്‍പ്പനക്ക് വെച്ച ഓഹരിവിലയും നിലവിലെ വിലയും തമ്മില്‍ ആയിര രൂപക്കടുത്ത് വ്യത്യാസമുണ്ട്. അതിനാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടാന്‍ കാലതാമസം എടുക്കും.