തൃണമൂൽ നേതാവ് അഭിഷേക് ബാനർജിക്ക് നേരെ ബി.ജെ.പി ആക്രമണം; വീഡിയോ

ത്രിപുരയിൽ സന്ദർശനത്തിനെത്തിയ തൃണമൂൽ കോൺ​ഗ്രസ് നേതാവിന് നേരെ ബി.ജെ.പി ആക്രമണം. അഭിഷേക് ബാനർജി എം.പിക്ക് നേരെയാണ് ബി.ജെ.പി പ്രവർത്തകർ അക്രമണം അഴിച്ചു വിട്ടത്.

എം.പിയുടെ കാർ ആക്രമിക്കുന്ന വീഡിയോ അദ്ദേഹം തന്നെ ട്വിറ്ററിൽ പങ്ക് വെച്ചു. “ത്രിപുരയിലെ ജനാധിപത്വം ബി.ജെ.പി ഭരണത്തിന് കീഴിലാണ്. സംസ്ഥാനത്തെ ഉന്നതയിലെത്തിച്ച മുഖ്യമന്ത്രി ബിപ്ലബ് ദേവിന് അഭിനന്ദനം “- അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു.

അഭിഷേക് ബാനർജിയുടെ വരവിന് മുന്നോടിയായി തന്നെ ബി.ജെ.പി ആക്രമണം തുടങ്ങിയിരുന്നു. എം.പിയെ സ്വാ​ഗതം ചെയ്തു കൊണ്ടുള്ള പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചിരുന്നു.

2023ൽ ത്രിപുരയിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പിന്തുണ വിപുലീകരിക്കാനാണ് അഭിഷേക് ബാനർജി സംസ്ഥാനത്ത് എത്തിയത്.

പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുകമൻ കൂടിയായ അഭിഷേക് ബാനർജിയുടെ സന്ദർശനം വലിയ ആശങ്കയാണ് ബി.ജെ.പി പ്രവർത്തകരിൽ ഉണ്ടാക്കുന്നത്.