ആം ആദ്മി സത്യപ്രതിജ്ഞാ ചടങ്ങില്‍ കുഞ്ഞു കെജ്‌രിവാളിനും ക്ഷണം

ഡല്‍ഹി നിയമസഭയിലേക്ക് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട് ആം ആദ്മി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ “കുഞ്ഞന്‍ കെജ്‌രിവാളും”.

 തിരഞ്ഞെടുപ്പ് വിജയഘോഷത്തില്‍ വരച്ചുചേര്‍ത്ത കുഞ്ഞ് മീശയും ആംആദ്മി തൊപ്പിയും വച്ച് കെജ്‌രിവാളിന് സമാനമായ ചുവപ്പ് കോട്ടും കണ്ണടയുമിട്ട ഒരുവയസ്സ് മാത്രം പ്രായമുള്ള അവ്യാന്‍ തോമറിന്റെ ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. മഫ്‌ലര്‍മാന്‍ എന്ന ക്യാപ്ഷനോടെ എ.എ.പിയുടെ ഔദ്യോഗിക പേജിലാണ് ചിത്രം ആദ്യം പങ്കുവെച്ചത്. ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അവ്യാനെയും ക്ഷണിച്ചിരിക്കുകയാണ് ആംആദ്മി.

ആംആദ്മിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അവ്യാനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതായി അറിയിച്ചത്. ഫെബ്രുവരി 16ന് ആണ് അരവിന്ദ് കെജ്‌രിവാള്‍ ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.

Read more

ആംആദ്മി പ്രവര്‍ത്തകനായ രാഹുലിന്റെ മകനാണ് അവ്യാന്‍. 2015 ലെ ദില്ലി തെരഞ്ഞെടുപ്പില്‍ അവ്യാന്റെ സഹോദരി ഫെയറി കെജ്‌രിവാളിന്റെ വേഷത്തിലെത്തിയിരുന്നു. ഫെയറിക്ക് ഇപ്പോള്‍ ഒന്‍പത് വയസ്സുണ്ട്. അന്ന് രാം ലീല മൈതാനത്ത് സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോഴും കെജ്‌രിവാളിന്റെ വേഷത്തില്‍ ഫെയറിയും എത്തിയിരുന്നു.