മഹാരാഷ്ട്രയില്‍ ഇന്ന് 2,608 പേര്‍ക്ക് കോവിഡ്, അറുപതുപേര്‍ക്ക് ജീവന്‍ നഷ്ടമായി

 

മഹാരാഷ്ട്രയിലെ ഇന്ന് 2,608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കോവിഡ്-19 ബാധിതരുടെ എണ്ണം 47,910 ആയി. അറുപതുപേര്‍ക്ക് ഇന്ന് ജീവന്‍ നഷ്ടമാവുകയും 821 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

സംസ്ഥാനത്ത് ഇതുവരെ 1,577 പേരാണ് കോവിഡ്-19 മൂലം മരിച്ചത്. 13,404 പേര്‍ ഇതുവരെ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 1,671 പൊലീസ് സേനാംഗങ്ങള്‍ക്കും കോവിഡ്-19 ബാധിച്ചിട്ടുണ്ട്. പതിനെട്ടു പേരാണ് ഇതുവരെ മരിച്ചത്. 541 പേര്‍ രോഗമുക്തരായതായും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നില്‍ തമിഴ്‌നാടാണ്. 710 പേര്‍ക്ക് ഇന്ന് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചു. അഞ്ചുപേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 15,512 ആയി. ഇതില്‍ 7,915 എണ്ണം സജീവ കേസുകളാണ്. 103 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ജീവന്‍ നഷ്ടമായിട്ടുള്ളതെന്നും തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.