പൂനെയിൽ സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ വൻ തീപിടുത്തം; 18 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

മഹാരാഷ്ട്രയിലെ പൂനെയിലെ സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ വൻ തീപിടുത്തം. അപകടത്തിൽ 18 പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കുവേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അഗ്നിശമനസേന അറിയിച്ചു.

എസ്.വി.എസ് അക്വ ടെക്നോളജിയുടെ സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിലാണ് വൈകിട്ട് ആറുമണിയോടെ തീപിടുത്തമുണ്ടായത്. അപകടസമയത്ത് 37 ഓളം തൊഴിലാളികൾ കമ്പനിയിൽ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് പായ്ക്കിംഗിനിടെയാണ് തീപടർന്നത്. പുക കാരണം തൊഴിലാളികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്നിശമനസേനക്ക് തീ അണയ്ക്കാൻ സാധിച്ചത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.