വർക്കലയിൽ യൂത്ത് കോൺഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്ന് പ്രദേശവാസികൾ ‍

Advertisement

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

വർക്കല നടയറ സ്വദേശി അൽ സമീറിനെയാണ് മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപം മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്.

വർക്കല നടയറകുന്നിലെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയാണ് അൽ സമീർ. മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കാറ്ററിംഗ് തൊഴിലാളിയായ അൽസമീറിന് ഒരു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു.