പാലക്കാട് അയല്‍വാസിയുടെ ഓട്ടോറിക്ഷ കത്തിച്ച യുവാവ് അറസ്റ്റില്‍. മകളെ ശല്യംചെയ്തത് ചോദ്യംചെയ്തിനെ തുടര്‍ന്നാണ് യുവാവ് പിതാവിന്റെ ഒട്ടോറിക്ഷ കത്തിച്ചത്. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. ഓട്ടോറിക്ഷയ്ക്ക് തീയിട്ട സമീപവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read more
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സമീപവാസിയായ യുവാവും ഇയാളുടെ സുഹൃത്തും ചേര്‍ന്ന് ഓട്ടോറിക്ഷ കത്തിക്കുകയായിരുന്നു. വാഹനം കത്തുന്നത് കണ്ട് സമീപത്ത് താമസിക്കുന്നവര്‍ ബഹളംവെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി തീയണയ്ക്കുകയും വലിയ ദുരന്തം ഒഴിവാകുകയുമായിരുന്നു.







