സ്വാതന്ത്ര്യ ദിനത്തിൽ ഗാന്ധിജി എന്തുകൊണ്ട് പങ്കെടുത്തില്ല?: കോൺഗ്രസ് ഉത്തരം പറയണമെന്ന് ബി.ഗോപാലകൃഷ്‌ണൻ

ഇന്ത്യ വിഭജനത്തിന്റെ കാരണക്കാർ ബ്രിട്ടീഷുകാർ മാത്രമായിരുന്നുവെന്നത് കോൺഗ്രസ്സിന്റെ കാപട്യവും കള്ളത്തരവുമായിരുന്നു എന്ന്പ.ജെ.പി നേതാവ് ബി.ഗോപാലകൃഷ്‌ണൻ. ഭാരത വിഭജനം നെഹ്‌റു. അച്ചുതണ്ടിന്റെ ഹിഡൻ അജണ്ടയായിരുന്നു എന്നും മുസ്ളിം ലീഗും കമ്മ്യൂണിസ്റ്റുകളും നെഹ്‌റുവുമായിരുന്നു അച്ചുതണ്ട് എന്നും ഗോപാലകൃഷ്‌ണൻ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഭാരത വിഭജനത്തിന്റെ കാരണക്കാർ, ബ്രിട്ടീഷുകാർ മാത്രമായിരുന്നുവെന്നത് കോൺഗ്രസ്സിന്റെ കാപട്യവും കള്ളത്തരവുമായിരുന്നു. ഭാരത വിഭജനം നെഹ്രു അച്ചുതണ്ടിന്റെ ഹിഡൻ അജണ്ടയായിരുന്നു. മുസ്ളിം ലീഗും കമ്മ്യൂണിസ്റ്റുകളും നെഹ്രുവുമായിരുന്നു അച്ചുതണ്ട്. 1945 ലെ ക്യാബിനറ്റ് മാഷനും ആറ്റ്ലിയുടെ പ്രസംഗവും ഏകീകൃത ഭാരത സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു.

നെഹ്രു അച്ചുതണ്ടിനെതിരായിരുന്ന ഗാന്ധിജിക്ക് ഒരു തൂപ്പുകാരന്റെ വില പോലും നെഹ്രു നൽകിയില്ലെന്ന് ഗാന്ധിജി തന്നെ പറയുന്നുണ്ട്. നെഹ്രു അച്ചുതണ്ട് മൗണ്ട്ബാറ്റനുമായി നടത്തിയ രഹസ്യ ചർച്ചയാണ് സ്വാതന്ത്ര്യം കിട്ടിയിട്ടും ഒന്നര വർഷം മാണ്ട്ബാറ്റൻ ഗവർണ്ണർ ജനറലായി തുടർന്നത്. നെഹ്രുവിന്റെ മൗണ്ട്ബാറ്റൻ വിധേയത്വത്തിന് എതിരായിരുന്ന ഗാന്ധിജി സ്വാതന്ത്ര്യ ദിനത്തിൽ പങ്കാളിയാകാതിരുന്നതും അതുകൊണ്ടാണ്. ഗാന്ധിജി പങ്കാളിയാകരുതെന്നും നെഹ്രു ചിന്തിച്ചിരുന്നു. അത്രയേറെ മൗണ്ട്ബാറ്റന്റെ അടിമയായിരുന്നു നെഹ്രു.

വിഭജനത്തിനും സ്വാതന്ത്ര്യത്തിനും ശേഷം സ്വതന്ത്ര ഇൻഡ്യയുടെ ഗവർണ്ണർ ജനറലായി മൗണ്ട്ബാറ്റൻ എന്തുകൊണ്ട് തുടർന്നു? സ്വാതന്ത്ര്യ ദിനത്തിൽ ഗാന്ധിജി എന്തുകൊണ്ട് പങ്കെടുത്തില്ല ? വിഭജനത്തിന് ഉത്തരവാദി ബ്രിട്ടീഷുകാർ മാത്രമായിരുന്നെങ്കിൽ മൗണ്ട് ബാറ്റനെ എന്തുകൊണ്ട് ഭാരതത്തിന്റെ ഗവർണ്ണർ ജനറലാക്കി തുടർന്നു ? കോൺഗ്രസ്സ് പിരിച്ച് വിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് നെഹ്രു അനുസരിച്ചില്ല? – എന്നീ ചോദ്യങ്ങൾക്ക് സ്വാതന്ത്ര്യം നേടി എഴുപത്തി അഞ്ച് വർഷങ്ങൾക്ക് ശേഷമെങ്കിലും കോൺഗ്രസ്സ് ഉത്തരം പറയണം.