'സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവരുമായി ചർച്ച നടത്തുന്നത് തീരുമാനം മാറ്റാനല്ലെന്ന് പറഞ്ഞ മന്ത്രി കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും വ്യക്തമാക്കി. അതേസമയം സ്കൂളുകളിലെ പാദപൂജയെയും ​ഗവർണറിനെയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു.

പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി പറഞ്ഞു. ആർ എസ് എസ് സംരക്ഷണയിൽ പാദപൂജ നടത്തിയാൽ നിയമപരമായി സ്കൂളുകൾ നടത്തിക്കൊണ്ടുപോകാനാവില്ല. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്നും മന്ത്രി ചോദിച്ചു.

അതേസമയം കേരള സർവകലാശാലയിലെ ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാജ്ഭവൻ ആർ എസ് എസ് താവളമാക്കുന്നുവെന്നും ബി ജെ പി തിരഞ്ഞെടുപ്പിന്റെ കാര്യത്തിനും ഗവർണറെ നിയോഗിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Read more