വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില് കൊടുത്തു. അദ്ദേഹം അത് വാങ്ങാന് മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു.
”ഇത് അവളുടെ മുത്തശ്ശന് തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്ഷന് കാശ് സൂക്ഷിച്ചു വെച്ചതാണ്.’
കേരളത്തെ നടുക്കിയ സൂര്യനെല്ലി കേസിന്റെ ഗതിവിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ച വിഎസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരിച്ച് എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസന്‍ ജോര്‍ജ്. സൂര്യനെല്ലി പെണ്‍കുട്ടിയെ നേരിട്ടെത്തി കണ്ടു ആശ്വസിപ്പിച്ച വിഎസ് അച്യുതാനന്ദനെ കുറിച്ച് ഫെയ്‌സ്ബുക്കിലാണ് സുജ സൂസന്‍ ജോര്‍ജ് കുറിപ്പ് പങ്കുവെച്ചത്. മനുഷ്യരുടെ വേദനകള്‍ തിരിച്ചറിയുന്ന അവരോട് ഇടപഴകി ആ വേദനയ്ക്ക് ആശ്വാസം പകരാന്‍ ഒരു നിമിഷം മടിക്കാത്ത കമ്മ്യൂണിസ്റ്റ് എന്നോര്‍മിപ്പിക്കുകയാണ് സുജ സൂന്‍ ജോര്‍ജിന്റെ പോസ്റ്റ്.
വിഎസ് ചെങ്ങനാശേരിയിലെ അവരുടെ വീട് സന്ദര്ശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാന് മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില് കൊടുത്തു. അദ്ദേഹം അത് വാങ്ങാന് മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു. ”ഇത് അവളുടെ മുത്തശ്ശന് തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്ഷന് കാശ് സൂക്ഷിച്ചു വെച്ചതാണ്.”
അതാണ് വിഎസ്, അങ്ങനെയായിരുന്നു വിഎസ് എന്ന് പറഞ്ഞുകൊണ്ടാണ് സുജ ആ പോസ്റ്റില്‍ ഈ നൂറ്റാണ്ടിന്റെ നായകന് വിട പറയുന്നത്. വിഎസ് തന്നെ വിളിച്ച് സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് അന്വേഷിച്ചതും ആ കേസിന്റെ വിശദാംശങ്ങള്‍ തേടിയതും അവരുടെ വീട് സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചതും സുജ സൂസന്‍ ജോര്‍ജ് കുറിക്കുന്നു. തന്റെ ആശ്വാസ വാക്കുകള്‍ക്കപ്പുറം തന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചുവെച്ചിരുന്നത് ബാഗില്‍ നിന്നെടുത്ത് ആ കുടുംബത്തിന് കൈമാറി പുറംലോകം അത് അറിയേണ്ട കാര്യമില്ലെന്ന് കരുതിയ വിഎസിനെയാണ് സുജ സൂസന്‍ ജോര്‍ജ് ഓര്‍മ്മിക്കുന്നത്.
സുജ സൂന്‍ ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം