6.55- ന് വോട്ട് ചെയ്തത് ചട്ടവിരുദ്ധം; മന്ത്രി എ.സി മൊയ്തീന് എതിരെ നടപടി ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ

ചട്ടവിരുദ്ധമായി വോട്ട് ചെയ്തതതിന് മന്ത്രി എ.സി മൊയ്‍തീനെതിരെ നടപടി സ്വീകരിക്കണമെന്ന് അനിൽ അക്കര എം.എൽ.എ. മന്ത്രി 6.55- ന് വോട്ട് ചെയ്തത് ചട്ടവിരുദ്ധമായാണ്. മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് പേസ്റ്റിലൂടെയാണ് അനില്‍ അക്കര എം.എല്‍.എ ഇക്കാര്യം പറഞ്ഞത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

“”മന്ത്രി മൊയ്‌തീനെതിരെ നടപടി സ്വീകരിക്കണം. പഞ്ചായത്ത് വകുപ്പ് മന്ത്രി തെക്കുംകര കല്ലമ്പാറ ബൂത്തിൽ വോട്ട് ചെയ്തത് 6.55-ന്. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം””.