കേരളത്തിൽ വൻനിക്ഷേപം നടത്താൻ വിവിധ ഗൾഫ് രാജ്യങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്; അമേരിക്കയെപ്പോലും വെല്ലാൻ പാകത്തിൽ കേരളം മാറി : മുഖ്യമന്ത്രി പിണറായി വിജയൻ

അമേരിക്കയെപ്പോലും വെല്ലാൻ പാകത്തിൽ കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപ്പിറവിയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് അബുദാബിയിൽ നടന്ന മലയാളോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികളുള്ള രാജ്യങ്ങളിലൊന്നായ യുഎഇ കേരളത്തെ എക്കാലത്തും നേഞ്ചേറ്റിയ നാടാണെന്നും കേരളത്തിൽ വൻനിക്ഷേപം നടത്താൻ വിവിധ ഗൾഫ് രാജ്യങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎഇ ഭരണാധികാരികൾക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
മലയാളം മിഷന്റെ പ്രവർത്തനം ഗൾഫിൽ മികച്ചരീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read more