കെ.ടി ജലീൽ നീരാട്ട് നടത്തുന്ന ചിത്രമാണിത് അല്ലാതെ കാണാതായ ഉത്തരക്കടലാസ് മുങ്ങിത്തപ്പുകയല്ല: പരിഹാസവുമായി വി.ടി ബല്‍റാം

കൊല്ലത്തെ മുട്ടറ സർക്കാർ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ബാച്ചിലെ 61 കുട്ടികളുടെ കണക്കിന്റെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ പരിഹാസവുമായി വി.ടി ബല്‍റാം എം.എൽ.എ. ഫെയ്സ്ബുക്കിലാണ് മന്ത്രി കെ.ടി ജലീലിന്റെ ചിത്രം ചേർത്തു കൊണ്ട് വി.ടി ബല്‍റാം പരിഹാസ കുറിപ്പിട്ടത്.

“കോൺഗ്രസുകാരെ, 2017- ല്‍ കുറ്റിപ്പുറത്തോ മറ്റോ വെച്ച് കെ ടി ജലീൽ ഭാരതപ്പുഴയിൽ നീരാട്ട് നടത്തുന്ന ചിത്രമാണിത് . അല്ലാതെ വി ടി ബൽറാം ഒക്കെ പ്രചരിപ്പിക്കുന്നത് പോലെ കാണാതായ ഉത്തരക്കടലാസ് മുങ്ങിത്തപ്പുന്ന ചിത്രം അല്ല. ഹയർ സെക്കന്‍ഡറി ജലീലിൻ്റെ വകുപ്പല്ല, രവീന്ദ്രനാഥിൻ്റേതാണ്.” വി.ടി ബല്‍റാം ഫെയ്സ്ബുക്കിൽ കുറിച്ചു.

പരീക്ഷാഫലം ജൂലൈ പത്താം തിയതി പ്രഖ്യാപിക്കാനിരിക്കെയാണ് മുട്ടറ സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിലെ 61 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായത്. പൊലീസും തപാല്‍ വകുപ്പും അന്വേഷിച്ചെങ്കിലും ഉത്തരക്കടലാസ് ഇപ്പോള്‍ എവിടെയുണ്ടെന്ന് ഒരു തെളിവും ലഭിച്ചിട്ടില്ല. കുട്ടികളുടെ ഫലം സംബന്ധിച്ച തീരുമാനം പരീക്ഷാ ബോർഡ് കൈക്കൊള്ളും. കാണാതായ ഉത്തരക്കടലാസുകൾക്ക് ആനുപാതിക മാർക്ക് നൽകുമെന്നാണ് സൂചന.

https://www.facebook.com/vtbalram/posts/10157798566519139