സൗന്ദര്യവത്കരണം: ബോറൻ രീതികൾ മാറ്റി ,കലാകാരൻമാരെ ഉപയോഗപ്പെടുത്തണം; മന്ത്രിയോട് സന്തോഷ് കീഴാറ്റൂർ

ടൂറിസത്തിന്റെ രീതികൾ നവീകരിക്കണമെന്ന ആശയമുന്നയിച്ചിരിക്കുകയാണ് നടൻ സന്തോഷ് കീഴാറ്റൂർ.ടൂറിസം മന്ത്രിക്ക് ഇതു കാണിച്ച് അദ്ദേഹം എഫ് ബിയിൽ പോസ്റ്റിട്ടു.ബോറൻ രീതികൾ മാറ്റി പകരം നമ്മുടെ കലാകാരൻമാരെ ഉപയോഗപ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം.

പോസ്റ്റിന്റെ പൂർണ രൂപം താഴെ

ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലേക്ക്,
ടൂറിസത്തിന്റെ ഭാഗമായി സൗന്ദര്യവൽക്കരണം ഇത്രയും നാൾ ഒരെ ടീം തന്നെ ചെയ്യുന്നത്
ഭയങ്കരം ബോറാണ് സർ അവരുടെ work.Interlock വിരിക്കലും irumbinte ബെഞ്ച് or cement bench ഉണ്ടാക്കലും ആണ് പലസ്ഥലത്തും കണ്ടു വരുന്നത് .ഒരു സിനിമയിലെ ലോക്കേഷനെ പ്രേക്ഷകർക്ക് അത്ഭുത പെടുത്തുന്ന രീതിയിൽ ഒരുക്കി എടുക്കുന്നതിനു കലാസംവിധായകരുടെ സർഗ്ഗാല്മകമായ കഴിവ് എടുത്തു പറയേണ്ടതാണ്.നമ്മുടെ മലയാളത്തിന്റെ അഭിമാനങ്ങളായ ART DIRECTORS ശ്രീ.സാബുസിറിൽ ,സന്തോഷ് രാമൻ ,ഗൊകുൽ ദസ്‌ ,മോഹൻ ദാസ് ,മനു ജഗത്
ജോസഫ്നെല്ലിക്കൽ ,ബംഗ്‌ളാൻ ,അജയൻ മാങ്ങാട് ,ഷാജി നടുവിൽ ,Dileep …..Etc
പ്രതിഭ ധനരായ നിരവധിപേർ ഉണ്ട് ….
സിനിമയ്ക്ക് art direction ചെയ്യുന്നവരുടെ prathekatha അവർ ആർക്കിടെക്റ്റും ആണ് എന്നതാണ്
ഇവരെയൊക്കെ സർക്കാർ കേന്ദ്രങ്ങൾ ഉപയോഗ പെടുത്തിയാൽ നമ്മുടെ നാട് എത്ര സുന്ദരമാവും
കാലങ്ങളായി കാണുന്ന ഡിസൈനിൽ നിന്നും ഒരു മോക്ഷം നമ്മുടെ നാടിനു കിട്ടാൻ ഒരുപാടു നല്ല designers ,shilpikal ,ചിത്രകാരൻമാർ നമ്മുടെ നാട്ടിൽ ഉണ്ട് sir അവരുടെയൊക്കെ സഹായം അങ്ങയുടെ വകുപ്പ് ഉപയോഗപ്പെടുത്തണം
സ്നേഹത്തോടെ
സന്തോഷ്‌കീഴാറ്റൂര്