ബാലചന്ദ്രകുമാറിന് എതിരായ പീഡന പരാതി: അന്വേഷണം പ്രത്യേകസംഘത്തിന്

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂര്‍ സ്വദേശിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ എളമക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുു.

യുവതിയുടെ മൊഴി രേഖപ്പെടുത്താനായി പൊലീസ് വിളിപ്പിച്ചെങ്കിലും ഇവര്‍ എത്തിയിരുില്ല. അതിനിടെയാണ് കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചിരിക്കുത്.

പത്തു വര്‍ഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം.