സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിവസം

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിവസമായിരിക്കും. വെളളിയാഴ്ചത്തെ ഹര്‍ത്താല്‍ കാരണം സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം.

സംസ്ഥാന വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് ശനിയാഴ്ച സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം ഇനി രണ്ട് ശനിയാഴ്ചകള്‍ കൂടി പ്രവര്‍ത്തി ദിവസമാണ്. ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ ശനിയാഴ്ചകളാണ് പ്രവര്‍ത്തി ദിവസങ്ങളാക്കുക.

Read more

സെപ്തംബര്‍, ഒക്ടോബര്‍, ഡിസംബര്‍ ഒഴികെ ഈ വര്‍ഷം ഇനി ശനിയാഴ്ച പ്രവര്‍ത്തി ദിവസം ഉണ്ടായിരിക്കില്ല. എന്നാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ല.