തിരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് ടിക്കാറാം മീണ, ആദ്യ സൂചന പത്ത് മണിയോടെ മാത്രം

നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ, വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ ഫലമറിയാൻ വൈകുമെന്ന് ടിക്കാറാം മീണ അറിയിച്ചു. ആദ്യഫല സൂചനകൾ പത്ത് മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളു.

ഇത്തവണ ട്രെൻഡ് സോഫ്റ്റ് വെയറില്ല. എന്നാൽ കൃത്യമായ ഫലം വേഗത്തിൽ എത്താനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തപാൽ വോട്ടിൽ തർക്കങ്ങൾ ഉണ്ടാകില്ല. ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകിയിട്ടുണ്ടെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.