പോള്‍മാസുമായി ചേര്‍ന്ന് സൗത്ത് ലൈവ് നടത്തുന്ന സര്‍വ്വേ; കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരം ചരിത്രമാകുമോ?

നിങ്ങള്‍ പറയൂ, കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരം ചരിത്രമാകുമോ?

പോള്‍മാസുമായി ചേര്‍ന്ന് സൗത്ത് ലൈവ് നടത്തുന്ന സര്‍വ്വേയില്‍ എല്ലാവര്‍ക്കും അഭിപ്രായം രേഖപ്പെടുത്താം. അതിനായി പോള്‍മാസ് ആപ്പ്, ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ആളുകളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുന്ന ഒരു മൊബൈല്‍ ആപ്പാണ് POLLMASS. ജനാധിപത്യത്തില്‍ ഏവരുടേയും അഭിപ്രായം പ്രധാനമാണ്! അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ആളുകളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പോള്‍മാസ് മൊബൈല്‍ ആപ്ലിക്കേഷന്‍. വിവിധ ന്യൂസ് മീഡിയകള്‍ക്ക് അഭിപ്രായ വോട്ടെടുപ്പുകള്‍ക്ക് അവസരമൊരുക്കുന്ന ഒരു പ്ലാറ്റ് ഫോമാവുകയാണ് POLLMASS. മാധ്യമങ്ങള്‍ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

പോള്‍മാസുമായി ചേര്‍ന്ന് സൗത്ത് ലൈവ് നടത്തുന്ന അഭിപ്രായ സര്‍വ്വേയില്‍ ഇന്നത്തെ വിഷയം കേരളം കേന്ദ്രത്തിനെതിരെ നാളെ നടത്തുന്ന സമരമാണ്. അഭിപ്രായം രേഖപ്പെടുത്താന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പോള്‍മാസ് ഡൗണ്‍ലോഡ് ചെയ്യുക.

https://www.pollmass.com/share/mediapoll/32

ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാളെ 4 വരെ അഭിപ്രായം രേഖപ്പെടുത്താം.

കേരളത്തെ കേന്ദ്രം സാമ്പത്തികമായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ഇടത് എം.പി.മാരും എം.എല്‍.എ.മാരും ഡല്‍ഹി ജന്തര്‍മന്തറിലാണ് വ്യാഴാഴ്ച ധര്‍ണ നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക വിഹിതം നല്‍കാതെ അനീതി കാണിക്കുന്നെന്നാരോപിച്ച് കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ബുധനാഴ്ച നടന്ന സമരത്തിന് പിന്നാലെയാണ് പ്രതിപക്ഷ ഐക്യത്തെ അടക്കം ക്ഷണിച്ചു കൊണ്ടുള്ള കേരളത്തിന്റെ സമരം.