വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ, എഡിജിപി അജിത് കുമാറിന് അതിനിർണായകം

എ ഡി ജി പി എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൻറെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് സമർപ്പിക്കാതെ നടപടി വിജിലൻസ് കോടതിയുടെ വിമർശനത്തിന് കാരണമായിരുന്നു. സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും അന്വേഷണം പൂർത്തിയാക്കാത്ത നടപടിക്ക് ആണ് കോടതി വിമർശനം കിട്ടിയത്.

അജിത് കുമാർ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന നിലപാടിൽ സർക്കാർ അദ്ദേഹത്തിന് ക്ളീൻ ഷീറ്റ് നൽകിയിരുന്നു. അതിനാൽ തന്നെ ഈ വിഷയത്തിൽ കോടതി എന്ത് തീരുമാനിക്കും എന്നത് ഏവരും ഉറ്റുനോക്കുന്നു. പിവി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ കൂടുതൽ അന്വേഷണം വേണമെന്ന ഹർജി വന്നത്.

Read more

അതിനാൽ തന്നെ ഇന്നത്തെ തൽസ്ഥിതി റിപ്പോർട്ട് അജിത് കുമാറിനും അദ്ദേഹത്തിന് ക്ളീൻ ഷീറ്റ് നൽകിയ സർക്കാരിനും ഒരുപോലെ നിർണായകമാണ്.