പരാമര്‍ശം പിന്‍വലിക്കണം; വി.ഡി സതീശന് എതിരെ ഐ.എന്‍.ടി.യു.സി പ്രതിഷേധം

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ ഐഎന്‍ടിയുസിയുടെ പ്രതിഷേധ മാര്‍ച്ച്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല എന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിഷേധം.

പ്രതിപക്ഷനേതാവ് പരാമര്‍ശം പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ല. കോണ്‍ഗ്രസ് അനുകൂലികള്‍ മാത്രമാണെന്നും കോണ്‍ഗ്രസ് പറഞ്ഞാന്‍ ഐഎന്‍ടിയുസി കേള്‍ക്കാറുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.