നാടിന് അള്ള് വെക്കുന്ന പണി പ്രതിപക്ഷം എടുക്കരുത്; ആർക്കും പരാതി ഇല്ലാതെ സീ പ്ലെയിൻ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ആർക്കും പരാതി ഇല്ലാതെ സീ പ്ലെയിൻ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന്‍റെ ബീച്ചുകൾ വാട്ടർ സ്പോർട്സിനുള്ള സ്ഥലങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു. സീ പ്ലെയിൻ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ മന്ത്രി മുഹമ്മദ് റിയാസും രമേശ് ചെന്നിത്തലയും തമ്മിലുണ്ടായ വാക്പോരിനിടയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആർക്കും പരാതി ഇല്ലാതെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ നിരവധിയായ ഡാമുകൾ ഉണ്ട് അത് പ്രയോജനപ്പെടുത്തും.കേരളത്തിന്‍റെ ബീച്ചുകൾ വാട്ടർ സ്പോർട്സിനുള്ള സ്ഥലങ്ങലാക്കും.ചില ഗ്രുപ്പ് ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സീ പ്ലെയിൻ പദ്ധതി ഉമ്മൻചാണ്ടി സര്‍ക്കാരാണ് കൊണ്ടുവന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വകാര്യ സർവകലാശാലയെ എതിർത്തതുപോലെയാണ് സിപ്ലയിനെയും ഇടതുപക്ഷം എതിർത്തത്. ഇപ്പോഴെങ്കിലും അത് തീരുമാനിച്ചത് സ്വാഗതാർഹം എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

അതിനിടെ രമേശ് ചെന്നിത്തലക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ് തരിച്ചടിച്ചു.പദ്ധതി അന്ന് നടപ്പാക്കാൻ ശ്രമിച്ചപ്പോൾ ഹോംവർക്ക് ഉണ്ടായിരുന്നില്ലെന്നും ആ പോരായ്മയാണ് അന്ന് ചൂണ്ടിക്കാണിച്ചത്
പോരായ്മകൾ പരിഹരിച്ചാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സീപ്ലെയിൻ കടലിൽ മാത്രമേ ഇറങ്ങാൻ കഴിയുമെന്ന് എവിടെയും എഴുതിവച്ചിട്ടില്ല. നാടിന് അള്ള് വെക്കുന്ന പണി എടുക്കരുതെന്നും പ്രതിപക്ഷത്തോട് റിയാസ് ആവശ്യപ്പെട്ടു.