'മാസപ്പടി കേസ് വന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യംവെച്ച്, വീണാ ടിയെ ചോദ്യം ചെയ്യുന്നതിൽ എന്താണ് കുഴപ്പം'; എകെ ബാലൻ

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻറെ മകൾ വീണാ ടിയെ ചോദ്യം ചെയ്യുന്നതിൽ കുഴപ്പം എന്താണെന്ന് സിപിഐഎം നേതാവ് എകെ ബാലൻ. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്ന് പറഞ്ഞ എകെ ബാലൻ പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് ഇഡിക്ക് മുന്നിലുണ്ടോയെന്നും ചോദിച്ചു. അതേസമയം 2002, 2013 വർഷങ്ങളിൽ കരിമണൽ ഖനനം ചെയ്യാൻ ഉമ്മൻ ചാണ്ടി സിഎംആർഎല്ലിന് അനുമതി നൽകിയിരുന്നുവെന്നും വിഎസാണ് അത് റദ്ദ് ചെയ്തതെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്ലിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് എ ജെ ബാലന്റെ പ്രതികരണം. മാസപ്പടി കേസ് വന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യവെച്ചാണെന്ന് എകെ ബാലൻ പറഞ്ഞു. കള്ള പണം വെളുപ്പിച്ചവരെ ശിക്ഷിക്കുന്നതിന് സിപിഎമ്മിനൊന്നുമില്ലെന്നും അത് അന്വേഷിച്ച് തെളിയിക്കട്ടെ എന്നും എ കെ ബാലൻ പറഞ്ഞു.

Read more

മാസപ്പടി കേസിൽ തുടക്കക്കാരൻ മാത്യു കുഴൽ നാടനായിരുന്നു. വിഷയം വിജിലൻസ് കോടതി തള്ളി, റിവിഷൻ ഹർജിഹൈക്കോടതി തള്ളി, അപ്പീൻ സുപ്രീം കോടതിയും തള്ളി. രാഷ്ട്രീയ പ്രേരിതമാണ് ആരോപണമെന്നും കോടതി കണ്ടെത്തി. മാത്യുവിന് ശേഷം രംഗത്ത് വരുന്നത് ഷോൺ ജോർജാണ്. എസ്എഫ്ഐഒയ്ക്ക് ശേഷം ഇഡി വന്നു. ഇത് എവിടത്തേക്കാണ് പോകുന്നതെന്ന് എകെ ബാലൻ ചോദിച്ചു.