അയല്‍വാസി തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം പള്ളിക്കലില്‍ അയല്‍വാസി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ദമ്പതികളില്‍ ഗൃഹനാഥന്‍ മരിച്ചു. മുടപുരം സ്വദേശി പ്രഭാകരന്‍ പിള്ള (60) ആണ് മരിച്ചത്. ഭാര്യ വിമല കുമാരി (55) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

മുന്‍ സൈനികനായ ശശി ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

പെട്രോളുമായി വീട്ടിലെത്തിയ ശശി, പ്രഭാകര പിള്ളയുടെയും വിമലകുമാരിയുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Read more

ആക്രമിച്ച ശശിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.